അബുദാബി: യാത്രാ തട്ടിപ്പിനെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇയിലെ ഇന്ത്യൻ എംബസി. പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംഘങ്ങളെ കുറിച്ചാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയത്.
Read Also: ഓൺലൈനിലൂടെ വ്യക്തികളെ അപമാനിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര ക്രമീകരിക്കുന്നത് സംബന്ധിച്ച സന്ദേശങ്ങൾ അയച്ചും പണം പിരിവ് നടത്തിയുമാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം. അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് @embassy_help എന്ന ട്വിറ്റർ ഹാൻഡിലുമായും ind_embassy.mea.gov@protonmail.com എന്ന ഇമെയിൽ ഐഡിയുമായും യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വിശദമാക്കി. ഈ വെബ്സൈറ്റിലൂടെയും ട്വിറ്റർ ഹാൻഡിലിലൂടെയുമാണ് തട്ടിപ്പ് നടക്കുന്നത്.
എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളും, ട്വിറ്റര്‍ ഹാന്റിലും, ഫേസ്ബുക്ക് ഐഡിയും ടെലിഫോണ്‍ നമ്പറുകളുമെല്ലാം എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച്, വ്യാജ ഐഡികളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തിരിച്ചറിയണമെന്ന് എംബസി ആവശ്യപ്പെട്ടു.
Post Your Comments