തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സർവ്വകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകർക്കാനും സർക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിർവീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഒരു ചെറിയ സംസ്ഥാനത്തിൽ അധികാരമുപയോഗിച്ച് അഴിമതി നടത്താൻ ഇത്രയൊക്കെ ക്രമക്കേടുകളും നിയമനിർമ്മാണവും കൊണ്ടുവരുന്ന ഇവർ, കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ഭരണഘടനയെ ഇല്ലാതാക്കി ഉത്തര കൊറിയൻ മോഡൽ നടപ്പാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഫെഡറലിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ, നിർബാധം അഴിമതി നടത്താനായി അതു തടയാൻ കഴിയുന്ന എല്ലാ പഴുതുകളും അടയ്ക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പിടിയിലായി
മുഖ്യമന്ത്രി അഴിമതി നടത്തിയാൽ അതു ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാടാണെന്നും ലോകായുക്ത ഭേദഗതി ബില്ലിലൂടെയുള്ള അമിതാധികാര പ്രവണതയെ, ഘടകകക്ഷികൾ ചോദ്യം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ജനങ്ങൾ അക്കാര്യം ഏറ്റെടുക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
‘‘എല്ലാ സർവ്വകലാശാലകളിലും പിൻവാതിലിലൂടെയും അധികാര ദുർവ്യയത്തിലൂടെയും സ്വന്തക്കാരെ തിരുകിക്കയറ്റുകയും അഴിമതിയും ക്രമക്കേടും നടത്തുകയും ചെയ്ത ഇടതു സർക്കാർ, സ്വന്തം അഴിമതിക്കെതിരെ ചെറിയ പ്രതികരണം പോലും വരാതിരിക്കാനാണ് ഗവർണറുടെ ചിറകരിയാൻ നിയമ നിർമ്മാണം കൊണ്ടുവരുന്നത്. ഒരു ചെറിയ സംസ്ഥാനത്തിൽ അധികാരമുപയോഗിച്ച് അഴിമതി നടത്താൻ ഇത്രയൊക്കെ ക്രമക്കേടുകളും നിയമനിർമ്മാണവും കൊണ്ടുവരുന്ന ഇവർ, കേന്ദ്രത്തിൽ അധികാരത്തിന് അടുത്തെത്തിയാൽ ഭരണഘടനയെ തന്നെ ഇല്ലാതാക്കി സ്റ്റാലിൻ -ഉത്തര കൊറിയൻ മോഡൽ നടപ്പാക്കും’ കെ. സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments