
തിരുവനന്തപുരം: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പിടിയിലായതായി പോലീസ്. അതേസമയം, പിടിയിലായ പ്രതികളുടെ അറസ്റ്റ് ബുധനാഴ്ചയാണ് രേഖപ്പെടുത്തുക. എട്ട് പ്രതികളാണ് കൊലപാതക കേസില്‍ പിടിയിലായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. 14ന് വൈകുന്നേരം ചന്ദ്രനഗര്‍ ചാണക്യ ഹോട്ടലില്‍ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് ശേഖരിച്ചു. ശബരീഷ് ആണ് കേസിലെ ഒന്നാം പ്രതി. അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ത്ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
അതേസമയം, സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചില മാധ്യമങ്ങള്‍ക്ക് മറ്റ് താല്‍പ്പര്യങ്ങളെന്ന് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ആരോപിച്ചു.
‘സഖാവ് ഷാജഹാന്‍ കൊല്ലപ്പെട്ട വേദനയിലാണ് പാര്‍ട്ടിയെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുകയാണ് വേണ്ടതെന്നും എ. വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments