
ആലുവ: ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കീഴ്മാട് മുതിരക്കാട്ട്പറമ്പിൽ പരേതനായ വേലായുധന്റെ മകൻ രമേശ്(36) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തരയോടെ പാലസ് റോഡിൽ ലക്ഷ്മി നഴ്സിംഗ് ഹോമിനു സമീപത്തു വച്ച് എതിരെ വന്ന ബൈക്കുമായി രമേശ് സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : റോയല്‍ ലണ്ടന്‍ ഏകദിന ചാമ്പ്യൻഷിപ്പ്: വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാര
രമേശ് നിർമാണ തൊഴിലാളിയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മ: ജാനകി. ഭാര്യ: സോണിയ. മക്കൾ: നിവേദ്, നവനീത്. സഹോദരി: ലതിക.
Post Your Comments