ലണ്ടൺ: റോയല്‍ ലണ്ടന്‍ ഏകദിന ചാമ്പ്യൻഷിപ്പില്‍ വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. സറേയ്‌ക്കെതിരായ മത്സരത്തില്‍ 131 പന്തില്‍ 174 റണ്‍സാണ് സസെക്‌സിനായി പൂജാര നേടിയത്. അഞ്ച് സിക്‌സും 20 ബൗണ്ടറികളുടെയും മികവിലാണ് പൂജാരയുടെ വെടിക്കെട്ട് സെഞ്ചുറി. വാര്‍വിക്‌ഷെയറിനെതിരെ കഴിഞ്ഞ മത്സരത്തിലും താരം സെഞ്ചുറി നേടിയിരുന്നു. അന്ന് 79 പന്തില്‍ 107 റണ്‍സാണ് താരം നേടിയത്.
ഒരു സസെക്‌സ് താരത്തിന്റെ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. ടീം ക്യാപ്റ്റന്‍ കൂടിയായ പൂജാരയുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സാണ് സസെക്‌സ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സസെക്‌സിന് ടോം ക്ലര്‍ക്കിന്റെ (104) സെഞ്ചുറിയും മികച്ച സ്‌കോറിലേക്ക് നയിച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോഴാണ് ഇരുവരും ക്രീസില്‍ ഒന്നിച്ചത്. 205 റണ്‍സാണ് നാലാം വിക്കറ്റില്‍ സഖ്യം കൂട്ടിച്ചേർത്തത്.
Read Also:- കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!
നേരത്തെ, വാര്‍വിക്‌ഷെയറിനെതിരായ മത്സരത്തിൽ പൂജാര തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. സസെക്സിനായി 73 പന്തിലാണ് പൂജാര സെഞ്ചുറി നേടിയത്. അവസാന ആറോവറില്‍ സസെക്സിന് 67 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ലിയാം നോര്‍വെല്‍ എറിഞ്ഞ 45-ാം ഓവറില്‍ ഒരു സിക്സും മൂന്നു ഫോറും അടക്കം 22 റണ്‍സടിച്ച പൂജാര സസെക്സിന് വിജയപ്രതീക്ഷ നല്‍കി. 79 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും പറത്തിയ പൂജാര 107 റണ്‍സടിച്ച് 49-ാം ഓവറില്‍ പുറത്തായി.
Post Your Comments