
കാസര്‍ഗോഡ്: ബൈക്കില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഉളിയത്തടുക്ക റഹ്മത്ത് നഗര്‍ സ്വദേശി അഹമ്മദ് നിയാസ് (38), പത്തനംതിട്ട കോന്നിയിലെ ഐരാവന് സ്വദേശി ഇജാസ് അസീസ് (25) എന്നിവരാണ് അറസ്റ്റിലായത്.
Read Also : ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ഗൂഢാലോചന: മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസി
ഇന്നലെ രാത്രി പട്ളക്ക് സമീപം കുതിരപ്പാടിയില്‍ വച്ചാണ് യുവാക്കളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ ക്ലീന്‍ കാസര്‍ഗോഡിന്റെ ഭാഗമായുള്ള പൊലീസ് പരിശോധനയില്‍ ആണ് എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത്.
കാസര്‍ഗോഡ് ഡി.വൈ.എസ്.പി വി.വി മനോജ്, സി.ഐ അനൂപ്, എസ്.ഐ കെ.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments