Latest NewsNewsIndia

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ഗൂഢാലോചന: മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസി

ഡൽഹി: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് രാജ്യം ആഘോഷത്തിലായിരിക്കുമ്പോൾ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ഗൂഢാലോചന നടത്തിയാതായി രഹസ്യാന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നും ഇതിന്റെ ഭാഗമായി രാജ്യത്തേയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചുവെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐ, പഞ്ചാബിലും അയൽ സംസ്ഥാനങ്ങളിലും പരമാവധി ഭീകരാക്രമണങ്ങൾ നടത്താൻ വിവിധ ഖാലിസ്ഥാനി ഭീകര സംഘടനകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിനായി ജമ്മുകശ്മീരിൽ നിന്നുള്ള ഭീകരരുമായും യോജിച്ച് പ്രവർത്തിക്കുന്നതായി സൂചനയുണ്ട്.

ഇതേത്തുടർന്ന്, ഡൽഹി പോലീസ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ പോലീസ് ഉദ്യോഗസ്ഥരോടും അതീവ ജാഗ്രത പുലർത്തണമെന്നും സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്ന എല്ലാവരുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കനാമെന്നും അധികൃതർ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധ ചെയ്യുന്ന ഡൽഹിയിലെ ചെങ്കോട്ടയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button