Latest NewsUAENewsInternationalGulf

പൊടിക്കാറ്റ്: റെഡ് അലേർട്ട് പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ പൊടിക്കാറ്റ്. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയായി. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അസ്ഥിര കാലാവസ്ഥയെ തുടർന്ന് യുഎഇയിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Read Also: ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ഗൂഢാലോചന: മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസി

ദുബായിയിൽ 43 ഡിഗ്രി സെൽഷ്യസുമാണ് അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും നിലവിലെ താപനില. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ വാഹനമെടുത്ത് പുറത്തിറങ്ങാവൂവെന്നും വാഹനമോടിക്കുന്നവർ വേഗപരിധിയും വാഹനങ്ങൾക്കിടയിലെ ദൂരപരിധിയും പാലിക്കണമെന്നും അബുദാബി പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Read Also: ശത്രുക്കളെ നിലംപരിശാക്കാൻ മാത്രമല്ല ലോക വേദിയിൽ കൈയ്യടി വാങ്ങാനും അറിയാം: അവിനാഷിനെ മെഡൽ ജേതാവാക്കിയത് ഇന്ത്യൻ ആർമി

shortlink

Related Articles

Post Your Comments

Related Articles


Back to top button