MollywoodLatest NewsCinemaNewsEntertainmentMovie Gossips

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വമിയും ഒന്നിക്കുന്ന ‘ഒറ്റ്’: റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഒറ്റ്’. തമിഴിലും മലയാളത്തിലുമായി ഒരേസമയം ഒരുങ്ങിയ ചിത്രമാണിത്. ‘രണ്ടകം’ എന്നാണ് തമിഴിലെ പേര്. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റ് ‘. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ഇപ്പോളിതാ, സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ കുഞ്ചാക്കോ ബോബൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചത്.

ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം: സൈനികന് പരിക്ക്

തെലുങ്ക് താരം ഈഷ റെബ്ബയാണ് സിനിമയിൽ നായികയായി എത്തുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണിത്. ജാക്കി ഷറോഫ്  ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button