മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും. ആദ്യ മത്സരത്തിൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ച സിറ്റി ഇന്ന് ദുർബലരായ ബേൺമൗത്തിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ഇത്തിഹാദിലാണ് മത്സരം. പ്രീമിയർ ലീഗ് കിരീടം നിലനിർത്താനൊരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ മുന്നിലെത്താൻ വമ്പൻ ജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്.
ഏർലിംഗ് ഹാളണ്ടിന്‍റെ പ്രകടനം തന്നെയാകും ആരാധകർ ഇന്ന് ഉറ്റുനോക്കുന്നത്. ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, ഡിബ്രുയിൻ, ഗുണ്ടോഗൻ, റോഡ്രി തുടങ്ങിയ താരങ്ങളും മികച്ച ഫോമിലാണ്. മികച്ച ഗോൾ ശരാശരിയിൽ ബേൺമൗത്തിനെ തകർത്ത് ലീഗിൽ ഒന്നാമതെത്താനാകും സിറ്റിയുടെ ശ്രമം. അതേസമയം, ആദ്യ മത്സരത്തിൽ തോറ്റ് തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. രാത്രി 10 മണിയ്ക്ക് നടക്കുന്ന എവേ മത്സരത്തിൽ ബ്രന്‍റ്‌ഫോർഡിനെ നേരിടും.
Read Also:- ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ ഞാന്‍ ഇന്ത്യക്കൊപ്പം: റിക്കി പോണ്ടിംഗ്
പ്രീ-സീസൺ മത്സരങ്ങളിൽ നിന്ന് മികച്ച ലൈനപ്പ് ഇനിയും കണ്ടെത്താനാകാത്തത് എറിക് ടെൻഹാഗിന് തലവേദനയാണ്. ലീഗിലെ മറ്റ് മത്സരങ്ങളിൽ ആഴ്സണൽ ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിടും. സ്റ്റീവൻ ജെറാർദ് പരിശീലിപ്പിക്കുന്ന ആസ്റ്റൻ വില്ലയ്ക്ക് ഫ്രാങ്ക് ലാംപാർഡിന്‍റെ എവർട്ടനാണ് എതിരാളികൾ. സതാംപ്റ്റൺ, ലീഡ്സ് യുണൈറ്റഡിനെയും ബ്രൈറ്റൻ, ന്യൂകാസിലിനെയും വോൾവ്സ്, ഫുൾഹാമിനെയും നേരിടും.
Post Your Comments