MollywoodLatest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

ആമസോണിലെ ‘ക്രാഷ് കോഴ്സ്’ വെബ്‌സീരിസ്: പ്രേക്ഷക പ്രശംസ നേടി മലയാളി താരം ഹ്രിദ്ധു ഹറൂൺ

മുംബൈ: പ്രമുഖ താരങ്ങൾക്കൊപ്പം യുവനിരയെ അണിനിരത്തി വിജയ് മൗര്യ സംവിധാനം ചെയ്ത ക്രാഷ് കോഴ്സ് എന്ന വെബ്‌സീരീസിൽ സത്യ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രശംസ നേടുകയാണ് മലയാളിയും പത്തൊൻപതുകാരനുമായ ഹ്രിദ്ധു ഹറൂൺ. ആമസോൺ പ്രൈമിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ് ക്രാഷ് കോഴ്സ്.

അനുഷ്ക കൗഷിക്, ഹ്രിദ്ധു ഹറൂൺ, മോഹിത് സോളാങ്കി, റിദ്ധി, ഭവേഷ്, ആര്യൻ, അൻവേഷ, ഹെതൽ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ യുവതാരങ്ങളെ ഓഡിഷനിൽ കൂടിയാണ് ഈ വെബ് സീരീസിലേക്കു സെലക്ട് ചെയ്തത്. യുവനിരയുടെ മികച്ച പ്രകടനത്തെയും ഹ്രിദ്ധു ഹറൂണിന്റെ കഥാപാത്രത്തിന്റെ അഭിനയമികവിനെയും അനു കപൂർ ഉൾപ്പെടെയുള്ള താരങ്ങൾ പ്രശംസിച്ചു.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്ന മുംബൈക്കാർ എന്ന ബോളിവുഡ് ചിത്രത്തിൽ വിക്രാന്ത് മെസ്സിക്കും വിജയ് സേതുപതിക്കും ഒപ്പം പ്രധാന വേഷത്തിൽ ഹ്രിദ്ധുവും എത്തുന്നുണ്ട്. തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളിലായി ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന തഗ്സ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നതും ഈ മലയാളി ചെറുപ്പക്കാരനാണ്.

shortlink

Related Articles

Post Your Comments


Back to top button