കൊച്ചി: മമ്മൂട്ടി നായകനായി അഭിനയിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി യുവനടി രംഗത്ത്. കൊച്ചിയില്‍ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പുതുമുഖ നടിയായ അര്‍ച്ചന പദ്മിനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഷെറിന്‍ സ്റ്റാന്‍ലി എന്ന പ്രാെഡക്ഷന്‍ കണ്‍ട്രോളറാണ് തന്നോട് മോശമായി പെരുമാറിയതെന്ന് അര്‍ച്ചന പദ്മിനി പറഞ്ഞു. താന്നോട് മര്യദയില്ലാതെ പെരുമാറിയ വിവരം നടി പലതവണ അറിയിച്ചെന്നും ബി ഉണ്ണികൃഷ്ണന്‍ മുഖാന്തിരമാണ് പരാതി ബോധിപ്പിച്ചതെന്നും അവര്‍ പറയുന്നു. എന്നാല്‍ പരാതി ലഭിച്ചിട്ടും തെറ്റ് ചെയ്ത ആള്‍ സിനിമയില്‍ ഇപ്പോഴും സജീവമാണെന്നും മറിച്ച് തനിക്ക് അവസരം നഷ്ടമായെന്നും യുവനടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിനിമയില്‍ മുന്‍നിരയിലുണ്ടായ നടി സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോള്‍ നിശബ്ദമായ സംഘടന ചെറിയ വേഷം കൈകാര്യം ചെയ്യുന്ന തന്റെ അവസ്ഥയില്‍ എടുക്കുന്ന തീരുമാനം ഊഹിക്കാമല്ലോ എന്ന് അര്‍ച്ചന പ്രതിഷേധരൂപേണ പറഞ്ഞു. സോഹന്‍ സീനുലാല്‍ എന്ന നടന്റെ നേതൃത്വത്തിലാണ് ഫെഫ്കയുമായി സമാധാന ചര്‍ച്ച നടത്തിയതെന്നും ബി. ഉണ്ണികൃഷ്ണന്‍, സിബി മലയില്‍ എന്നിവരും ഉണ്ടായിരുന്നതായും അവര്‍ പറയുന്നു. പോലീസിനെ ഈ വിവരം അറിയിച്ചില്ലേ എന്ന ചോദ്യത്തിന് വീണ്ടുമാെരു വെര്‍ബല്‍ റേപ്പിങ്ങിന് പാത്രമാകാന്‍ തനിക്ക് താല്‍പര്യമില്ലായെന്നും നടി മറുപടി പറഞ്ഞു.
Post Your Comments