KeralaLatest News

മലയാള നടന്‍ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി•സത്യന്‍ അന്തിക്കാട് സിനിമയുടെ സെറ്റില്‍ കുഴഞ്ഞുവീണ നടന്‍ മരിച്ചു. കു​ഞ്ഞു​മു​ഹ​മ്മ​ദ് എന്ന കുഞ്ഞിക്ക (68) ആണ് മരിച്ചത്. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ “​ഞാ​ന്‍ പ്ര​കാ​ശ​ന്‍’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെയാണ് സംഭവം. കുഴഞ്ഞുവീണ കുഞ്ഞിക്കയെ എ​റ​ണാ​കു​ളം ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരുന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

സ​ത്യ​നും ശാ​ര​ദ​യും നാ​യി​ക​നാ​യ​ക​ന്‍​മാ​രാ​യി അ​ഭി​ന​യി​ച്ച ഇ​ണ​പ്രാ​വു​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ ബോ​യി ആയി സിനിമാ രംഗത്തെത്തിയ കുഞ്ഞിക്ക നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ​തി​ല​ക​ത്തെ ഹ​മീ​ദ് കാ​ക്ക​ശേ​രി​യാ​ണ് കു​ഞ്ഞി​ക്ക​യെ സി​നി​മാ​മേ​ഖ​ല​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.

ക​മ​ലി​ന്‍റെ പ്രാ​ദേ​ശി​ക വാ​ര്‍​ത്ത​ക​ളി​ല്‍ ആദ്യമായി അ​ഭി​ന​യി​ച്ച കു​ഞ്ഞി​ക്ക പി​ന്നീ​ട് ക​മ​ലി​ന്‍റെ എ​ല്ലാ ചി​ത്ര​ങ്ങ​ളി​ലും ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു. സം​വി​ധാ​യ​ക​രാ​യ അ​ക്കു അ​ക്ബ​ര്‍, ആ​ഷി​ക് അ​ബു, ക​മ​ലി​ന്‍റെ മ​ക​നാ​യ ജ​നൂ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ സി​നി​മ​ക​ളി​ലും അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button