MollywoodLatest News

പ്രമുഖ നടന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ നടന്‍ അന്തരിച്ചു. മലയാളം സിനിമാ നടനും ചിത്രകാരനുമായ പങ്കന്‍ കാരാടി (പങ്കജാക്ഷന്‍-58)യാണ് അന്തരിച്ചു. താമരശ്ശേരി വടക്കേകാരാടി പരേതനായ ഭാസ്‌ക്കരന്‍ നായരുടെയും നാരായണിയമ്മയുടെയും മകനാണ്. ബോഡെഴുത്തുകാരനായും പോര്‍ട്രെയ്റ്റ് ചിത്രക്കാരനുമായാണ് തുടക്കം. പിന്നീട് പ്രൊഫഷണല്‍ നാടകനടനായി പങ്കന്‍ തിളങ്ങി.

പാലേരി മാണിക്യം കാറ്റ്, സ്പിരിറ്റ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ പങ്കന് കഴിഞ്ഞു.നിരവധി ടി.വി.സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നവയുഗ ആര്‍ട്സിന്റെ നാടകനടനായും, അനൗണ്‍സറായുമെല്ലാം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നവയുഗ ആര്‍ട്സിന്റെ നാടക മല്‍സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button