Latest NewsIndiaNews

ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, 20 കോടിയോളം വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായി

ഫെഡ് ബാങ്കിലാണ് ജീവനക്കാരെ കെട്ടിയിട്ടു ബന്ദികളാക്കി കത്തിമുനയില്‍ കവര്‍ച്ച നടന്നത്

ചെന്നൈ: ചെന്നൈ നഗരത്തിലെ ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ചെന്നൈ അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ കെട്ടിയിട്ടു ബന്ദികളാക്കി കത്തിമുനയില്‍ കവര്‍ച്ച നടന്നത്. 20 കോടിയോളം വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച പകല്‍ മൂന്നംഗ മുഖംമൂടി സംഘം ബാങ്കിനുള്ളില്‍ അതിക്രമിച്ചു കയറി, മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേരെ ശുചിമുറിയില്‍ പൂട്ടിയിട്ട ശേഷം ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കി പണവും സ്വര്‍ണവും കവരുകയായിരുന്നു.

Read Also:മത്സ്യ ബന്ധന മേഖലയിൽ ബ്ലൂ ഇക്കണോമി വൻ പ്രത്യാഘാതങ്ങളുണ്ടാക്കും: മുഖ്യമന്ത്രി 

കൊള്ളയ്ക്കു മുന്‍പു ബാങ്കിലെ സുരക്ഷാ ജീവനക്കാരന് സംഘം ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയിരുന്നു. കുറ്റകൃത്യത്തിന് ശേഷം മോഷ്ടാക്കള്‍ ഇരുചക്ര വാഹനത്തില്‍ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. ജീവനക്കാരെ ബന്ദികളാക്കിയിരിക്കുന്നത് കണ്ട ആളുകളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

ബാങ്കിലെ ജീവനക്കാരന്‍ മുരുകന്റെ നേതൃത്വത്തിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button