Latest NewsNewsBusiness

ആദ്യ പാദത്തിൽ മികച്ച പ്രവർത്തനഫലം കാഴ്ചവച്ച് ഹിൻഡാൽകോ

കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായമാണ് ഇത്തവണ രേഖപ്പെടുത്തിയത്

നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഏകീകൃത അറ്റാദായം 4,119 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇത് 2,787 കോടി രൂപയായിരുന്നു. ഇവ താരതമ്യം ചെയ്യുമ്പോൾ 47.8 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായമാണ് ഇത്തവണ രേഖപ്പെടുത്തിയത്.

അതേസമയം, ആദിത്യ ബിർള ഗ്രൂപ്പിനും മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തവണ കമ്പനിയുടെ ഏകീകൃത വരുമാനത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ജൂൺ പാദത്തിൽ 58,018 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് നേടിയത്. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 40.3 ശതമാനമാണ് വളർച്ച. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പാദത്തിൽ 55,764 കോടിയാണ് ഏകീകൃത വരുമാനം.

Also Read: ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാൽ പ്രവാസികളുടെ ഇഖാമ റദ്ദാകും: അറിയിപ്പുമായി കുവൈത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button