CricketLatest NewsNewsSports

ഐസിസി ടി20 റാങ്കിംഗിൽ സൂര്യകുമാറിന് തിരിച്ചടി: റേറ്റിംഗ് പോയിന്റ് വര്‍ദ്ധിപ്പിച്ച് ബാബര്‍ അസം

ദുബായ്: ഐസിസി ടി20 റാങ്കിംഗിൽ പാകിസ്ഥാന്‍ താരം ബാബര്‍ അസം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള അസമിന് റേറ്റിംഗ് പോയിന്റ് വര്‍ദ്ധിപ്പിക്കാനുമായി. രണ്ടാം സ്ഥാനത്തുള്ള സൂര്യയുമായി 13 പോയിന്റാണ് അസമിനുള്ളത്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരാണ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് ആറ് സ്ഥാനം മെച്ചപ്പെടുത്തി 19-ാം റാങ്കിലെത്തി. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പന്ത് 59-ാം സ്ഥാനത്താണ്. വിന്‍ഡീസിനെതിരെ നാല് മത്സരങ്ങളിൽ നിന്ന് 135 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. എന്നാല്‍, അഞ്ചാം ടി20യില്‍ താരത്തിന് അവസരം ലഭിച്ചില്ല. അതില്‍ തിളങ്ങിയിരുന്നെങ്കില്‍ സൂര്യകുമാറിന് അസമിനെ മറികടക്കാന്‍ കഴിയുമായിരുന്നു.

കഴിഞ്ഞ റാങ്കിംഗ് പുറത്തുവന്നപ്പോള്‍ രണ്ട് പോയിന്റായിരുന്നു സൂര്യയുമായുള്ള വ്യത്യാസം. 818 പോയിന്റാണ് അസമിനുള്ളത്. സൂര്യ 805 പോയിന്റോടെ രണ്ടാമതും. മൂന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. മുഹമ്മദ് റിസ്‌വാന്‍ (പാകിസ്ഥാന്‍), എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക), ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), പതും നിസ്സങ്ക (ശ്രീലങ്ക) എന്നിവരാണ് ഈ സ്ഥാനങ്ങളില്‍.

Read Also:-വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഒരു സ്ഥാനം നഷ്ടമായ വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍ ഒമ്പതാം സ്ഥാനത്തേക്കിറങ്ങി. ന്യൂസിലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വെയാണ് എട്ടാമത്. മാര്‍ട്ടിന്‍ ഗപ്റ്റിലാണ് പത്താമത്. ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയ് 50 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 44-ാം സ്ഥാനത്തെത്തി. അതേസമയം, ഭുവനേശ്വര്‍ കുമാറിന് ഒരുസ്ഥാനം നഷ്ടമായി. ഒമ്പതാം സ്ഥാനത്താണ് ഭുവി. വിന്‍ഡീസിനെതിരെ മൂന്ന് വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button