ഡൗൺലോഡിംഗ് വേഗതയിലും അപ്‌ലോഡിംഗ് വേഗതയിലും ഒന്നാമതെത്തി രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ‘ഇന്ത്യ മൊബൈൽ നെറ്റ്‌വർക്ക് അനുഭവ റിപ്പോർട്ട് – ഏപ്രിൽ 2022 ‘ ന്റെ കണക്കുകൾ പ്രകാരമാണ് വോഡഫോൺ- ഐഡിയയെ ഏറ്റവും വേഗതയുള്ള നെറ്റ്‌വർക്കായി തിരഞ്ഞെടുത്തത്.
22 ടെലികോം സർക്കിളുകളിൾ ഉൾപ്പെട്ട നഗരങ്ങളിലെ ഡാറ്റ വേഗത വിശകലനം ചെയ്തതിനുശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2021 ഡിസംബർ 1 മുതൽ 2022 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ ഉപയോക്താക്കളുടെ 4ജി നെറ്റ്‌വർക്ക് അനുഭവങ്ങളും റിപ്പോർട്ട് തയ്യാറാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
Also Read: പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനുള്ള നിരവധി ശ്രമങ്ങൾ വോഡഫോൺ- ഐഡിയ ഇതിനോടകം നടത്തുന്നുണ്ട്. നിലവിൽ, വി നെറ്റ്‌വർക്കിൽ ശരാശരി 13.6 എംബിപിഎസ് ഡൗൺലോഡ് സ്പീഡും 4.9 എംബിപിഎസ് അപ്‌ലോഡ് സ്പീഡും നൽകുന്നുണ്ട്.
Post Your Comments