Latest NewsIndiaNewsBusiness

ടെലികോം മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ കേന്ദ്രസർക്കാർ, രണ്ടാം ഉൽപ്പാദന പാക്കേജ് ഉടൻ പ്രഖ്യാപിച്ചേക്കും

മൂന്ന് വർഷം മുൻപും ഉപകരണ നിർമ്മാതാക്കൾക്കായി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു

രാജ്യത്തെ ടെലികോം മേഖലയ്ക്ക് കൂടുതൽ കരുത്ത്  പകരാൻ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ. ടെലികോം ഉപകരണ നിർമ്മാണ മേഖലയ്ക്കായി വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ഇതിലൂടെ ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 1500 കോടി രൂപയുടെ ഉൽപ്പാദന ബന്ധിത ആനുകൂല്യം ഉടൻ പ്രഖ്യാപിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകൾ കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

മൂന്ന് വർഷം മുൻപും ഉപകരണ നിർമ്മാതാക്കൾക്കായി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 1,500 കോടി രൂപയിലധികമാണ് ശേഷിക്കുന്നത്. അതിനാൽ, പുതുക്കിയ ഉൽപ്പാദന ബന്ധിത ആനുകൂല്യ പദ്ധതി അടുത്ത വർഷം മുതൽ നൽകുന്നതാണ്. പുതിയ പദ്ധതിയിൽ മറ്റ് ടെലികോം ഉപകരണ നിർമ്മാണങ്ങളെ കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

Also Read: ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ്: 25ന് കാഞ്ഞങ്ങാട്

ടെലികോം ഉപകരണ നിർമ്മാണ രംഗത്ത് കൂടുതൽ ഇന്ത്യൻ കമ്പനികളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉൽപ്പാദന ബന്ധിത ആനുകൂല്യങ്ങൾക്ക് കൂടുതൽ അവസരം ഒരുക്കുന്നത്. ഇതിലൂടെ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ വൻ തോതിൽ നിക്ഷേപം നടത്താനുള്ള അവസരം ലഭിക്കുന്നതാണ്. ചൈനയ്ക്ക് ബദലായി ടെലികോം ഉൽപ്പന്ന നിർമ്മാണ രംഗത്ത് ആഗോള ശക്തിയായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button