Latest NewsNewsTechnology

ബിഎസ്എൻഎൽ 4ജി ഈ വർഷം അവതരിപ്പിച്ചേക്കും! ആദ്യം എത്തുക ഉത്തരേന്ത്യയിൽ

തമിഴ്നാട്ടിലെ അണ്ണാ യൂണിവേഴ്സിറ്റി, ഐഐടി ക്യാമ്പസുകളിൽ 4ജി എത്തിക്കാനുള്ള കരാറിൽ ബിഎസ്എൻഎൽ ഒപ്പുവെച്ചിട്ടുണ്ട്

രാജ്യത്തെ പ്രമുഖ പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎല്ലിന്റെ 4ജി സേവനം ഈ വർഷം എത്തും. ആദ്യ ഘട്ടത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് 4ജി കണക്ടിവിറ്റി ഉറപ്പുവരുത്താൻ സാധ്യത. അതേസമയം, തമിഴ്നാട്ടിലെ അണ്ണാ യൂണിവേഴ്സിറ്റി, ഐഐടി ക്യാമ്പസുകളിൽ 4ജി എത്തിക്കാനുള്ള കരാറിൽ ബിഎസ്എൻഎൽ ഒപ്പുവെച്ചിട്ടുണ്ട്. ഫെബ്രുവരി പകുതിയോടെ ഉത്തരേന്ത്യയിലെ തിരഞ്ഞെടുത്ത സർക്കിളുകളിൽ 4ജി എത്തിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

ആദ്യ ഘട്ടത്തിൽ താഴ്ന്ന പ്രദേശങ്ങളിലാണ് 4ജി കണക്ടിവിറ്റി ഉറപ്പുവരുത്താൻ സാധ്യത. ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതാണ്. 4ജി അവതരിപ്പിക്കുന്ന ലിസ്റ്റിൽ മഹർഷി വാത്മീകി എയർപോർട്ട്, രാമക്ഷേത്ര പരിസരം, ടെന്റ് സിറ്റി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ഈ മേഖലകളിൽ പുതിയ മൂന്ന് മൊബൈൽ ടവറുകൾ ഉടൻ സ്ഥാപിക്കും. ഇതിനു പുറമേ, ഉത്തരേന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും ടവറുകൾ സ്ഥാപിക്കുന്നതാണ്. കുറഞ്ഞ നിരക്കിൽ അധിക ആനുകൂല്യങ്ങൾ ഉള്ള പ്ലാനുകളാണ് ബിഎസ്എൻഎല്ലിനെ കൂടുതൽ ജനപ്രിയമാക്കിയത്. 4ജി കണക്ടിവിറ്റി കൂടി എത്തുന്നതോടെ കൂടുതൽ വരിക്കാരെ ലഭിച്ചേക്കുമെന്നാണ് സൂചന.

Also Read: നല്ല നിറമുള്ള ആളുകൾ പെട്ടെന്ന് കറുത്തു പോകുന്നത് ഈ രോഗം മൂലമോ? അറിയാം പ്രധാന ലക്ഷണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button