KeralaLatest NewsNews

റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ല: കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ

 

കൊച്ചി: റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ വ്യക്തമാക്കി. അറ്റകുറ്റപണികൾ കൃത്യമായി ചെയ്തിട്ടില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് ദേശീയ പാത അതോറിട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ടി ഇളങ്കോവൻ ചൂണ്ടിക്കാട്ടി. റോഡ് അപകടത്തിനെതിരെ വിദ്യാർത്ഥികൾക്ക് പ്രത്യേക ബോധവത്ക്കരണം നടത്തുമെന്നും ബോധവത്ക്കരണം വിഷയമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദേശീയ പാതയിലെ കുഴികൾ വീണ്ടും ചർച്ചയാകുന്നത്. ദേശീയ പാതയിലെ കുഴികളടക്കാൻ ഇടപെടൽ തേടി മരിച്ച ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും കഴിഞ്ഞ ദിവസം പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. പോലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതൽ ഇടപ്പള്ളി വരെയുളള കുഴികൾ പെട്ടന്ന് അടയ്കാമെന്ന ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ബന്ധപ്പെട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹാഷിമിന്റെ കുടുംബത്തിന്റെ ആവശ്യം.

അതിനിടെ പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്ന് നിർത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button