യാത്രയ്ക്കിടെ നൽകേണ്ടിവരുന്ന ടോൾ നിരക്കുകൾ മുൻകൂട്ടി അറിയാം. ടോൾ നിരക്കുമായി ബന്ധപ്പെട്ട പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ മാപ്പ്. സഞ്ചരിക്കുന്ന നിശ്ചിത റൂട്ടിലെ ടോൾ ചാർജുകൾ കണക്കാക്കി യാത്രക്കാരനെ മുൻകൂട്ടി അറിയിക്കുന്നതാണ് പുതിയ ഫീച്ചർ. ഇന്ത്യ, യുഎസ്, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭിക്കുക.
പ്രാദേശിക ടോളിംഗ് അധികാരികളിൽ നിന്നുള്ള വിശ്വസിനീയമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ടോൾ വില കണക്കാക്കുന്നത്. കൂടാതെ, ടോൾ ഇതര യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ടോൾ ഫ്രീ റൂട്ട് ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും.
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ, ജപ്പാൻ, യുഎസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഏകദേശം 2,000 ടോൾ റോഡുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. കൂടുതൽ രാജ്യങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.
Post Your Comments