
ബംഗാൾ: വിവാഹ മണ്ഡപത്തിൽ വരനും വധുവും തമ്മിൽ തല്ലുണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറേ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ തരംഗമാകുന്നത് വിവാഹ വീഡിയോകളാണ്. എന്നാൽ അതിൽ നിന്ന് വേറിട്ട വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായി മാറിയത്.
എന്തുകൊണ്ടാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്ന് അറിയില്ല. കുട്ടികളെ പോലെ പരസ്പരം അടിച്ചും കെട്ടിമറിഞ്ഞും ഇടികൂടുന്നതാണ് വിഡിയോ. വിവാഹത്തിന് മുൻപേ ഇതാണ് അവസ്ഥയെങ്കിൽ വിവാഹ ശേഷം എന്താകുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പലർക്കും അറിയേണ്ടത് കാരണം തന്നെയാണ്. പക്ഷേ അത് വ്യക്തമല്ല.
Post Your Comments