Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

‘പുള്ളിപ്പുലിയുടെ പുള്ളി മാറ്റാനാവാത്തതുപോലെ അക്രമത്തിന് നേതൃത്വം കൊടുക്കുന്നവരുടെ ക്രിമിനല്‍ സ്വഭാവം മായ്ക്കാനാവില്ല’

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ കൊടുംക്രിമിനലുകളാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കോണ്‍ഗ്രസിന്റെ പാരമ്പര്യം സഹനസമരത്തിന്റെ ഗാന്ധിയന്‍ പാരമ്പര്യമാണെന്നും ഇവര്‍ ഗാന്ധിജിയെ ഓര്‍മ്മിക്കുന്നുവെങ്കില്‍, മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് ഏറ്റുപറഞ്ഞ് മലയാളികളോട് മാപ്പുപറയുമായിരുന്നു എന്നും എം.വി. ജയരാജന്‍ പറഞ്ഞു. അതിന് തയ്യാറാവാത്തതിന് കാരണം കോണ്‍ഗ്രസ് നേതൃത്വം അക്രമസമരത്തിനാണ് ആഹ്വാനം ചെയ്തത് എന്നതുകൊണ്ടാണെന്ന് ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എം.വി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചവർ കൊടുംക്രിമിനലുകൾ തന്നെ
=====================
ആകാശയാത്രയിലും എറണാകുളം യാത്രയിലും മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സുകാർ കൊടുംക്രിമിനലുകൾ തന്നെ. വാട്‌സ്ആപ്പിലൂടെയാണ് ‘അടിച്ചുപൊളിക്കുന്ന സമരം നടത്തിയാൽ കളർഫുള്ളായിത്തീരു’മെന്ന നിർദ്ദേശം യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് നൽകിയത്. കോൺഗ്രസ്സിന്റെ പാരമ്പര്യം സഹനസമരത്തിന്റെ ഗാന്ധിയൻ പാരമ്പര്യമാണ്. സൈമൺ കമ്മീഷനെ ബഹിഷ്‌കരിക്കുന്ന കരിങ്കൊടി ഉയർത്തിയുള്ള പ്രതിഷേധ പ്രകടനം പോലും പൊതുസ്ഥലത്ത് കൊടി ഉയർത്തിക്കൊണ്ടാണ് സ്വാതന്ത്ര്യസമരസേനാനികൾ സംഘടിപ്പിച്ചത്.

തെറ്റായ അവകാശവാദങ്ങളിൽ വീഴരുത്: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ഗോസി

വധോദ്യമമടക്കമുള്ള 19 ക്രിമിനൽ കേസുകളിലെ പ്രതിയായ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറിയും പോക്‌സോ കേസ് ഉൾപ്പെടെ 20 കേസുകളിൽ പ്രതിയായ എറണാകുളം ബ്ലോക്ക് യൂത്ത് കോൺഗ്രസ് നേതാവും പ്രത്യേകമായി മുഖ്യമന്ത്രിയെ വധിക്കാനായി നിയോഗിക്കപ്പെട്ട ക്രിമിനലുകളാണ്. അതുകൊണ്ട് തന്നെ ‘ശുദ്ധാത്മാക്കൾ’ പറയുന്നതുപോലെ ഇവർ കരിങ്കൊടി പ്രതിഷേധക്കാരല്ല, ക്രിമിനലുകൾ തന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലെങ്കിലും ഇക്കൂട്ടർ ഗാന്ധിജിയെ ഓർമിക്കുന്നുവെങ്കിൽ, മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചതിൽ തങ്ങൾക്ക് തെറ്റുപറ്റി എന്ന് ഏറ്റുപറഞ്ഞ് മലയാളികളോട് മാപ്പുപറയുമായിരുന്നു.

ബ്രിട്ടീഷുകാരുടെ ക്രൂരതയിൽ പ്രതിഷേധിച്ച ജനങ്ങളെ വേട്ടയാടിയ നടപടിയിൽ പ്രതിഷേധിച്ച ജനക്കൂട്ടം ചൗരി ചൗരയിൽ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചപ്പോൾ നിസ്സഹകരണ സമരം നിർത്തുകയും ക്ഷമാപണം നടത്തുകയും ചെയ്തതാണ് ഗാന്ധിയൻ പാരമ്പര്യം. അതൊന്നും ഇന്നത്തെ യൂത്ത് കോൺഗ്രസ്സുകാർക്ക് അറിയില്ലെങ്കിൽ പറഞ്ഞുകൊടുക്കാനെങ്കിലും മൂത്ത കോൺഗ്രസ്സുകാർ തയ്യാറാവേണ്ടതായിരുന്നു. അവരതിന് തയ്യാറാവാത്തതിന് കാരണം കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം അക്രമസമരത്തിനാണ് ആഹ്വാനം ചെയ്തത് എന്നത് കൊണ്ടാണ്. പുള്ളിപ്പുലിയുടെ പുള്ളി മാറ്റാനാവാത്തതുപോലെ അക്രമസമരത്തിന് നേതൃത്വം കൊടുക്കുന്നവരുടെ ക്രിമിനൽ സ്വഭാവവും മായ്ക്കാനാവില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button