Latest NewsSaudi ArabiaNewsInternationalGulf

തെറ്റായ അവകാശവാദങ്ങളിൽ വീഴരുത്: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ഗോസി

റിയാദ്: തെറ്റായ അവകാശവാദങ്ങളിൽ വീഴരുതെന്ന് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി). ഇടപാടുകാർക്ക് നിക്ഷേപ സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റുകളിലൂടെയും അക്കൗണ്ടുകളിലൂടെയും ഗോസിയുമായും ഹസാനയുമായും ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾക്ക് ചിലർ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ത്രിവര്‍ണ്ണ പതാക ഉയരും

ഗോസി വ്യക്തികൾക്ക് നിക്ഷേപ സേവനങ്ങളൊന്നും നൽകുന്നില്ല. ഫോൺ കോളുകൾ, സമൂഹ മാധ്യമ സന്ദേശങ്ങൾ, വ്യാജ നിക്ഷേപ അവസരങ്ങൾ അവകാശപ്പെടുന്ന വെബ്സൈറ്റ് ലിങ്കുകൾ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. വ്യക്തിഗത വിവരങ്ങളും ബാങ്ക് ഡേറ്റയും വെളിപ്പെടുത്താതെ ജാഗ്രത പാലിക്കണം. സ്ഥാപനത്തിന്റെ ലോഗോയും ഐഡന്റിറ്റിയും ഉപയോഗിച്ച് ഇടപാടുകാരുടെ വിശ്വാസം നേടുന്നതിന് തട്ടിപ്പുകാർ വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. വ്യക്തിഗത വിവരങ്ങൾ തങ്ങളുടെ ജീവനക്കാർ ഉപയോക്താക്കളിൽ നിന്ന് ആവശ്യപ്പെടുന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: തെലങ്കാന കോൺഗ്രസ് നേതാവ് ദസോജു ശ്രാവൺ ബി.ജെ.പിയിൽ ചേർന്നു: കോൺഗ്രസിന് വൻ തിരിച്ചടി

shortlink

Related Articles

Post Your Comments

Related Articles


Back to top button