കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ പുതിയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് പ്രശസ്ത സിനിമാതാരം മോഹൻലാൽ. കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ ശനിയാഴ്ചയാണ് മോഹൻലാൽ സന്ദർശനം നടത്തിയത്.
വൈകുന്നേരം നാലുമണിയോടെ ഷിപ്പ് യാർഡിൽ എത്തിയ മോഹൻലാലിനൊപ്പം മേജർ രവിയും ഉണ്ടായിരുന്നു. നാവികസേനയും കൊച്ചിൻ കപ്പൽശാലയും സംയുക്തമായി ഐഎൻഎസ് വിക്രാന്തിലേക്ക് ക്ഷണിച്ചതിനെ തുടർന്നാണ് മോഹൻലാലിന്റെ സന്ദർശനം. നാവികസേനാ ഉദ്യോഗസ്ഥരോടും കപ്പൽശാലയിലെ ജീവനക്കാരോടും സംസാരിച്ച മോഹൻലാൽ കപ്പലിനും ജീവനക്കാർക്കും ആശംസകൾ നേർന്നു.
Also read: നിതിൻ ഗഡ്കരിയ്ക്ക് നന്ദി: വൈദ്യുത വാഹനത്തിലേക്ക് മാറി കോൺഗ്രസ് എംപി
കഴിഞ്ഞ മാസമാണ് ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറിയത്. 2009ലാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ ഈ കപ്പൽ നിർമ്മാണം ആരംഭിച്ചത്. വരുന്ന എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ, ഔദ്യോഗികമായി വിക്രാന്ത് നാവികസേനയുടെ ഭാഗമാകും.
Post Your Comments