ഡൽഹി: പെട്രോൾ വാഹനത്തിൽ നിന്നും ഇലക്ട്രിക് വാഹനത്തിലേക്ക് മാറി കോൺഗ്രസ് നേതാവ് ജയറാം രമേശ്. പാർലമെന്റ് അംഗമായ ജയറാം രമേശ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടാണ് ഇക്കാര്യത്തിൽ കടപ്പെട്ടിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
‘കഴിഞ്ഞ മാർച്ച് 22ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഞാൻ സംസാരിക്കുകയുണ്ടായി. അതോടെ, ഞാൻ ഇലക്ട്രിക് വാഹനത്തിലേക്ക് മാറാൻ തീരുമാനിച്ചു. അങ്ങനെയാണ് പുതിയ ഒരു ടാറ്റാ നെക്സോൺ ഇവി സ്വന്തമാക്കിയത്. ഇന്ത്യ എല്ലാതരത്തിലുമുള്ള പെട്രോൾ ഡീസൽ വാഹനങ്ങളുടേയും ഉൽപ്പാദനം നിർത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നു’, ജയറാം രമേശ് വ്യക്തമാക്കി.
Also read: കാബൂളിൽ ബോംബ് സ്ഫോടനം: എട്ട് മരണം, നിരവധി പേർക്ക് പരിക്ക്
2035ന്റെ ഉള്ളിലോ, പരമാവധി പോയാൽ 2040ന്റെ ഉള്ളിലോ തന്നെ ഇന്ത്യ പൂർണ്ണമായും വൈദ്യുത വാഹനത്തിലേക്ക് മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ജയറാം രമേശ് വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് വ്യക്തമായ പദ്ധതി വല്ലതുമുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു.
Post Your Comments