കൊച്ചി: ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ ‘പാപ്പൻ’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയക്കുതിപ്പ് തുടരുന്നു. റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാം ദിനത്തിൽ 3.87 കോടിയും മൂന്നാം ദിനത്തിൽ 4.53 കോടിയും നേടി.
നാലാം ദിനമായ തിങ്കളാഴ്ച 1.72 കോടിയാണ് സിനിമ നേടിയത്. ഇപ്പോളിതാ, കേരളത്തിൽ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 17.85 കോടിയാണ് ചിത്രത്തിന്റെ ഒരാഴ്ചത്തെ കേരള ഗ്രോസ് എന്നാണ് പുറത്തെത്തിയ കണക്ക്.
ഭീകരരുടെ ലക്ഷ്യം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തും പാങ്ങോട് സൈനിക താവളവും, പിന്നെ ഹിന്ദു സംഘടനാ നേതാവും!
സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രമായി എത്തിയ പാപ്പൻ കേരളത്തിൽ മാത്രമാണ് തുടക്കത്തിൽ റിലീസ് ചെയ്യപ്പെട്ടത്. ജൂലൈ 29നായിരുന്നു സിനിമ കേരളത്തിൽ റിലീസ് ചെയ്തത്. യു.എ.ഇ, ജി.സി.സി, യു.എസ് അടക്കമുള്ള വിദേശ മാർക്കറ്റുകളിലെയും ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും റിലീസ് ഈ വാരാന്ത്യത്തിലാണ്.
ഗൾഫ് രാജ്യങ്ങളിൽ മാത്രം 108 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ആണിത്. അമേരിക്കയിൽ 62 തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.
Post Your Comments