മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തലാക്കി ഒമാൻ. ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. കനത്ത മഴ മൂലം ഈ പ്രദേശത്ത് വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി ഉയർന്നതിനാൽ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും, മേഖലയിലേക്ക് പ്രവേശനം നിർത്തലാക്കുന്നതിനും തീരുമാനിക്കുകയായിരുന്നെന്ന് ഒമാൻ സിവൽ ഡിഫൻസ് അറിയിച്ചു.
Read Also: പുകവലി ശീലമാക്കിയവരില്‍ സ്ട്രോക്കിനുള്ള സാധ്യത കൂടുതലെന്ന് പഠനം
അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, ജാഗ്രത പുലർത്തണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ജൂലൈ 8-നും നേരത്തെ വാദി ദർബാത് പാർക്കിലേക്കുള്ള റോഡ് അടച്ചിരുന്നു. 2022 ജൂലൈ 14-നാണ് പിന്നീട് ഈ മേഖലയിലേക്ക് പ്രവേശനം അനുവദിക്കാൻ ആരംഭിച്ചത്.
Post Your Comments