നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ മികച്ച അറ്റാദായം കൈവരിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര. റിപ്പോർട്ടുകൾ പ്രകാരം, ഒന്നാം പാദത്തിൽ 2,360.70 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 331.74 കോടി രൂപയായിരുന്നു അറ്റാദായം. ഇത്തവണ വൻ നേട്ടമാണ് ഉണ്ടായിട്ടുള്ളത്.
അറ്റാദായത്തിന് പുറമേ, കമ്പനിയുടെ പ്രവർത്തന വരുമാനവും ഉയർന്നിട്ടുണ്ട്. ഇത്തവണ 28,412.38 കോടി രൂപയാണ് പ്രവർത്തന വരുമാനം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 19,171.91 കോടി രൂപയായിരുന്നു പ്രവർത്തന വരുമാനം. കൂടാതെ, ഒന്നാം പാദത്തിൽ കമ്പനിയുടെ ആകെ ചിലവ് 23,195.01 കോടി രൂപയാണ്. വാഹന വിൽപ്പനയിൽ മികച്ച മുന്നേറ്റമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര കാഴ്ചവെച്ചത്.
ജൂൺ പാദത്തിൽ 1,49,803 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓട്ടോമോട്ടീവ് സെഗ്മെന്റിൽ നിന്ന് മാത്രം 12,740.94 കോടി രൂപയുടെ വരുമാനം നേടാൻ സാധിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ട്രാക്ടറുകളുടെ വിൽപ്പന വർദ്ധിച്ചിട്ടുണ്ട്. അതിനാൽ, കാർഷിക ഉപകരണ മേഖലയിൽ 8,427.66 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്.
Post Your Comments