Latest NewsNewsIndia

‘ഇന്ത്യാ രാജ്യത്തോട് ആത്മാർഥതയും നീതിയും പുലർത്തിയിട്ടില്ലാത്തവരാണ് കമ്യൂണിസ്റ്റുകൾ’: വി. മുരളീധരൻ

ഡൽഹി: വി.ഡി. സവർക്കർ കേവലം ഹിന്ദുത്വവാദിയും ഭീരുവുമാണ് എന്ന നിലപാട് തിരുത്തിയ കേരള സി.പി.എമ്മിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആൻഡമാൻ ജയിലിൽ കഴിഞ്ഞ ധീര ദേശാഭിമാനികളുടെ പട്ടികയിൽ സവർക്കറുടെ പേരടക്കം സി.പി.എം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സവർക്കരെ ആദരിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനെതിരെ രംഗത്ത് വന്നതിന് സി.പി.എം രാജ്യത്തോടു മാപ്പുപറയണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. സി.പി.എം നിലപാടുകളിലെ മറ്റൊരു കാപട്യം കൂടിയാണ് ഇപ്പോൾ വെളിച്ചത്തായിരിക്കുന്നത്. ധീര സ്വാതന്ത്ര്യസമര സേനാനികളുടെ ഗണത്തിൽ വി.ഡി. സവർക്കറുമുണ്ടെന്ന സി.പി.എമ്മിന്റെ തിരിച്ചറിവ് നല്ലതാണ്.

സവർക്കർ ധീര ദേശാഭിമാനിയാണെന്നത് ബംഗാൾ സി.പി.എം പണ്ടേ പുസ്തകം പ്രസിദ്ധീകരിച്ച് അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിലുള്ള കമ്യൂണിസ്റ്റുകളുടെ പങ്ക് വലുതായിരുന്നതിനാലാണ് 1942ൽ ബ്രിട്ടീഷ് സർക്കാർ സകല വാറന്റും റദ്ദാക്കിയതെന്നും സി.പി.എമ്മിന്റെ അവകാശവാദത്തെ പരിഹസിച്ച് മന്ത്രി കൂട്ടിച്ചേർത്തു.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഡല്‍ഹിയില്‍ 31 വയസുകാരിക്ക് മങ്കിപോക്‌സ്: രാജ്യത്തെ രോഗികളുടെ എണ്ണം ഒന്‍പത് ആയി

വിനായക് ദാമോദർ സവർക്കർ കേവലം ഹിന്ദുത്വവാദിയും ഭീരുവും എന്ന നിലപാട് തിരുത്തിയ കേരള സിപിഎമ്മിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു.
ധീരസ്വാതന്ത്ര്യസമര സേനാനികളുടെ ഗണത്തിൽ വി.ഡി സവർക്കറുമുണ്ടെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരിച്ചറിവ് നല്ലതാണ്. നിങ്ങളുടെ നിലപാടുകളിലെ മറ്റൊരു കാപട്യം കൂടി ഇപ്പോൾ വെളിച്ചത്തായിരിക്കുന്നു. സവർക്കർ ധീരദേശാഭിമാനിയെന്ന് ബംഗാൾ സിപിഎം പണ്ടേ അംഗീകരിച്ചതാണ്.

1987 ൽ കമ്മ്യൂണിസ്റ്റ് സർക്കാർ പുറത്തിറക്കിയ India’s Struggle for Freedom ; An Album എന്ന പുസ്തകം ദേശീയ പ്രസ്ഥാനത്തിന് സവർക്കറുടെ സംഭാവനകൾ എടുത്തു പറയുന്നുണ്ട്. വീര സവർക്കരെ ആദരിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ രംഗത്തെത്തിയതിന് സിപിഎം രാജ്യത്തോട് മാപ്പുപറയണം. സ്വാതന്ത്ര്യസമരത്തിലുള്ള “കമ്മ്യൂണിസ്റ്റുകളുടെ പങ്ക്” വളരെ വലുതായിരുന്നതിനാലാണല്ലോ അവർക്കെതിരെ പുറപ്പെടുവിച്ച എല്ലാ വാറൻ്റുകളും 1942ൽ ബ്രിട്ടീഷ് സർക്കാർ റദ്ദാക്കിയത് !
കമ്മ്യൂണിസ്റ്റ് നേതാക്കളെ ഒന്നടങ്കം വിട്ടയച്ചത് !
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഇന്ത്യാരാജ്യത്തോട് ആത്മാർഥതയും നീതിയും പുലർത്തിയിട്ടില്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button