
ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 വയസുകാരിയായ യുവതിയ്ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മങ്കിപോകസ് ബാധിച്ചവരുടെ എണ്ണം 9 ആയി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നൈജീരിയന്‍ സ്വദേശിയായ 35 വയസുകാരനും രോഗബാധ കണ്ടെത്തിയിരുന്നു. പുനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് യുവതിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.
രാജ്യത്ത് മങ്കിപോക്സ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഡൽഹിയിൽ മൂന്ന് കേന്ദ്ര സർക്കാർ ആശുപത്രികളിൽ ഇത്തരം അണുബാധകൾക്കുള്ള ചികിത്സയ്ക്കായി, ഐസൊലേഷൻ റൂമുകൾ പ്രവർത്തനക്ഷമമാക്കിയതായി അധികൃതർ അറിയിച്ചു.
Post Your Comments