കണ്ണൂർ: വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പെരിങ്ങോം സ്വദേശി പി.ഇ. ഗോവിന്ദൻ നമ്പൂതിരിയെയാണ് ശിക്ഷിച്ചത്.
തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഇയാൾ അഞ്ചു വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി പറഞ്ഞത്.
2014-ലാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം എസ്.ഐ ആയിരുന്ന പി.ബി സജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments