Latest NewsKeralaNews

മൊബൈൽ ഫോണിൽ ശബ്ദം കൂട്ടി പാട്ടുവച്ച‍ു: യുവാവ് സഹോദരനെ അടിച്ചു കൊന്നു

പാലക്കാട്: മൊബൈൽ ഫോണിൽ ശബ്ദം കൂട്ടി പാട്ടുവച്ചതിന് യുവാവ് സഹോദരനെ അടിച്ചു കൊന്നു. കൊപ്പം മുളയംകാവ് സ്വദേശി സൻവർ ബാബുവാണ് ഇളയ സഹോദരൻ ഷക്കീറിൻ്റെ മർദ്ദനമേറ്റ് മരിച്ചത്. മൊബൈലിൽ ഉറക്കെ പാട്ടു വെച്ചതിന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

സൻവർ ബാബു മൊബൈലിൽ പാട്ടുവെച്ചപ്പോൾ ശബ്ദം കുറക്കാൻ ഷക്കീർ ആവശ്യപ്പെട്ടു. എന്നാൽ, ശബ്ദം കുറയ്ക്കാതെ വന്നതോടെ ഷക്കീർ വീടിന് പുറക് വശത്ത് നിന്നും മരക്കഷണമെടുത്ത് സൻവർ ബാബുവിനെ അ‌ടിക്കുകയായിരുന്നു.

തലയ്ക്ക് അടിയേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊപ്പം പോലീസ് സഹോദരൻ ഷക്കീറിനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button