PathanamthittaLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ പോ​ത്തി​നെ ഇ​ടി​ച്ച് മറിഞ്ഞ് അപകടം : യു​വാ​വി​ന് പ​രി​ക്ക്

തി​രു​മൂ​ല​പു​രം കൊ​ല്ല​കു​ന്നി​ല്‍ പ്ര​മോ​ദി(34)​നാ​ണ് പ​രി​ക്കേ​റ്റ​ത്

തി​രു​വ​ല്ല: ബൈ​പാ​സി​ല്‍ ഓ​ട്ടോ​റി​ക്ഷ പോ​ത്തി​നെ ഇ​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്കേ​റ്റു. തി​രു​മൂ​ല​പു​രം കൊ​ല്ല​കു​ന്നി​ല്‍ പ്ര​മോ​ദി(34)​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : സംസ്ഥാനത്ത് കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

ശ​നി​യാ​ഴ്ച രാ​ത്രി​ ബൈ​പാ​സി​ലെ മ​ഴു​വ​ങ്ങാ​ട് ചി​റ​യ്ക്ക് സ​മീ​പമായി​രു​ന്നു അ​പ​ക​ടം നടന്നത്. ബൈ​പാ​സ് പാ​ത​യോ​ര​ത്ത് പു​ല്ല് മേ​യാ​ന്‍ വി​ട്ടി​രു​ന്ന പോ​ത്തി​നെ ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ടിയുടെ ആഘാതത്തിൽ ​ഗുരുതരമായി പരിക്കേറ്റ പോ​ത്ത് ച​ത്തു.

അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​മോ​ദി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button