ചങ്ങനാശേരി: എംഎൽഎയുടെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയതിന് രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ ആര്യാട് കൈതപ്പോള പുരയിടം ഷാജി (62), ചങ്ങനാശേരി ഹിദായത്ത് നഗർ ഭാഗം പുത്തൻ പറമ്പിൽ അനസ് (44)എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഷാജി തന്റെ അനിയന് സുഖമില്ലെന്ന് പറഞ്ഞ് ജോബ് മൈക്കിൾ എംഎൽഎയെ കാണുകയും എംഎൽഎ ഷാജിയുടെ അനിയന് ചികിത്സയ്ക്ക് സഹായിക്കണമെന്ന് അഭ്യർഥിക്കുകയുമായിരുന്നു.
Read Also : ലഷ്കർ ഭീകരൻ പിടിയിൽ: അമർനാഥ് യാത്രികർക്ക് നേരെയുള്ള ആക്രമണശ്രമം തകർത്ത് സൈന്യം
തുടർന്ന്, ഫാ. സെബാസ്റ്റ്യൻ പുന്നശേരിക്ക് നൽകിയ കത്ത് അദ്ദേഹത്തെ ഏൽപ്പിക്കാതെ കടയിൽ നിന്ന് ലാമിനേറ്റ് ചെയ്ത് പല സ്ഥലങ്ങളിൽ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തുകയുമായിരുന്നു. ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡിൽ പിരിവ് നടത്തുന്നതിനിടയിലാണ് ഇവർ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments