Latest NewsIndia

ലഷ്‌കർ ഭീകരൻ പിടിയിൽ: അമർനാഥ് യാത്രികർക്ക് നേരെയുള്ള ആക്രമണശ്രമം തകർത്ത് സൈന്യം

ശ്രീനഗർ: അമർനാഥ് ക്ഷേത്രം ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഭക്തർക്ക് നേരെയുള്ള ആക്രമണശ്രമം തകർത്ത് സൈന്യം. അട്ടിമറി ലക്ഷ്യവുമായി വന്ന ഭീകരനെ സൈന്യം ജീവനോടെ പിടികൂടി. ശനിയാഴ്ചയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത റെയ്ഡ് നടന്നത്.

മലനിരകൾക്ക് മുകളിൽ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് ജമ്മു കശ്മീർ ആർമി ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം സിആർപിഎഫ് ജവാൻമാരും ജമ്മുകശ്മീർ പോലീസും 26 ആസാം റൈഫിൾസിലെ സൈനികരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ പിടികൂടിയത്.

Alsor read: ആയുർവർദ്ധനവിന് ശ്രീകാലാന്തക അഷ്ടകം

ഇയാളുടെ കൈകളിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. അമർനാഥ് യാത്രാ മധ്യേയുള്ള അലൂസയെന്ന വനത്തിനുള്ളിൽ നിന്നാണ് ഭീകരനെ സൈന്യം പിടികൂടിയത്. ഇയാൾ ലഷ്കർ ഇ ത്വയ്ബ സംഘടനയിലെ അംഗമാണെന്ന് സൈന്യം വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button