ThiruvananthapuramKeralaNattuvarthaLatest NewsNews

സ്ത്രീകളെ തുല്യരായി കണക്കാക്കാൻ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കേണ്ടിവരും: എം.ബി. രാജേഷ്

തിരുവനന്തപുരം: ലിംഗ സമത്വമെന്ന ആശയത്തെ പരിഹസിച്ചു കൊണ്ടും അധിക്ഷേപിച്ചു കൊണ്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പോലും പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരവും നിരാശാജനകവുമാണെന്ന് സ്പീക്കർ എം.ബി. രാജേഷ്. ലിംഗ സമത്വത്തെ പരിഹസിച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമർശം നടത്തിയ, എം.കെ. മുനീർ എം.എൽ.എയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്ത്രീകളെ തുല്യരായി കണക്കാക്കാൻ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കേണ്ടിവരുമെന്ന് എം.ബി. രാജേഷ് പറഞ്ഞു.

ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാൾക്കും ലിംഗസമത്വമെന്ന ആശയത്തെ അധിക്ഷേപിക്കാനും തള്ളിക്കളയാനുമാവില്ലെന്നും ലിംഗസമത്വത്തെ തള്ളിക്കളയുകയെന്നാൽ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിക്കളയുക എന്നാണർത്ഥംമെന്നും രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ലി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം

എം.ബി. രാജേഷിൻറെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ലിംഗ സമത്വമെന്ന ആശയത്തെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പോലും പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണ്. ലിംഗ വിവേചനം പാടില്ലെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 15 അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തിൽ സ്ത്രീകളെ തുല്യരായി കണക്കാക്കാൻ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കേണ്ടിവരും.

ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാൾക്കും ലിംഗസമത്വമെന്ന ആശയത്തെ അധിക്ഷേപിക്കാനും തള്ളിക്കളയാനുമാവില്ല. ലിംഗസമത്വത്തെ തള്ളിക്കളയുകയെന്നാൽ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിക്കളയുക എന്നാണർത്ഥം. വിദ്യാർത്ഥികൾ അവരുടെ ഇഷ്ടാനുസരണമുള്ള വേഷം തെരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ വേഷം ഞങ്ങൾ നിശ്ചയിക്കുമെന്ന് കൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ലിംഗസമത്വമെന്ന ആശയത്തിനെതിരായ ആക്രമണങ്ങളെ ജനാധിപത്യ ബോധമുള്ള ഒരാൾക്കും അംഗീകരിക്കാനാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button