ന്യൂഡൽഹി: പാലക്കാട്ട് പത്തിരിപ്പാല ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളെ എഫ്.ഐ.ആർ സമരത്തിന് കൊണ്ടുപോയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും എസ്.പിക്കും നോട്ടീസ് നൽകി.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 7 ദിവസത്തിനകം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പത്തിരിപ്പാല ഗവൺമെന്റ് സ്‌കൂളിൽ വിദ്യാർഥികളെ രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ രാഷ്ട്രീയ സമരങ്ങൾക്ക് ഉപയോഗപ്പെടുത്തിയവർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് പരാതി നൽകിയത്.
Post Your Comments