ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോ മകളോ വിവാദമായ ഗോവ റസ്റ്റോറന്റിന്റെ ഉടമകളല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരുവർക്കും അനുകൂലമായി ഒരു ലൈസന്‍സും നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മകള്‍ ഗോവയില്‍ അനധികൃത ബാര്‍ നടത്തുന്നുവെന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ, സ്മൃതി ഇറാനി നല്‍കിയ മാനനഷ്ടക്കേസ് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
‘സ്മൃതി ഇറാനിയും മകളും റസ്റ്റോറന്റിന്റെ ഉടമകളല്ല. സ്മൃതി ഇറാനിയോ മകളോ ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ല. റസ്റ്റോറന്റും സ്ഥലവും സ്മൃതി ഇറാനിയുടെയോ മകളുടെയോ ഉടമസ്ഥതയിലുള്ളതല്ല’, ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി .
അപകീര്‍ത്തിപ്പെടുത്താനും പരിക്കേല്‍പ്പിക്കാനുമുള്ള ലക്ഷ്യത്തോടെയുള്ള രൂക്ഷമായ വ്യക്തിപരമായ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേര, ജയറാം രമേഷ്, നെറ്റ ഡിസൂസ എന്നിവര്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും സ്മൃതി ഇറാനി നോട്ടീസ് അയച്ചിരുന്നു.
നാടൻ ബോംബുകളുമായി കഞ്ചാവ് സംഘം അറസ്റ്റിൽ
തനിക്കും മകള്‍ക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കൾ മാപ്പ് പറയണമെന്നും രണ്ട് കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകണമെന്നും നേരത്തെ സ്മൃതി ഇറാനി ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ ട്വീറ്റുകളും മറ്റ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളോട് കോടതി ആവശ്യപ്പെട്ടു. സ്മൃതി ഇറാനിക്കും മകള്‍ക്കുമെതിരെ വ്യാജവും നിന്ദ്യവുമായ വ്യക്തിപരമായ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ മൂന്ന് പ്രതികളും പരസ്പരം ഗൂഢാലോചന നടത്തിയെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
ഈ ഭക്ഷണങ്ങൾ ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കും
യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഇത് സ്മൃതി ഇറാനിക്കും അവരുടെ കുടുംബത്തിനും വലിയ പരിക്കാണ് ഉണ്ടാക്കിയിരിക്കുന്നത്. ദുരുദ്ദേശ്യത്തോടെയാണ് വ്യാജ പ്രസ്താവനകള്‍ നടത്തിയത്,’ കോടതി ഉത്തരവില്‍ വ്യക്തമാക്കി.
Post Your Comments