ഇന്ന് മിക്ക ആളുകളിലും ശ്വാസകോശ ക്യാൻസർ കണ്ടുവരാറുണ്ട് . നാം കഴിക്കുന്ന ഭക്ഷണത്തിൽ ക്രമീകരണങ്ങൾ വരുത്തുന്നതിലൂടെ ശ്വാസകോശ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. ഇത്തരത്തിൽ ശ്വാസകോശ ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്ന ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ആന്തോസയാനിഡിൻസ് ധാരാളം അടങ്ങിയ ബെറിപ്പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി, ക്രാൻബെറി തുടങ്ങിയവയാണ് ബെറിപ്പഴങ്ങൾ. ശ്വാസകോശ ക്യാൻസർ സ്ഥിരീകരിച്ചവരിൽ 3 ശതമാനം മുതൽ 15 ശതമാനം വരെ ആളുകൾക്ക് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആന്തോസയാനിഡിൻസ് രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുന്ന ഘടകമാണ്. അടുത്തതാണ് തക്കാളി. ധാരാളം പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയായ തക്കാളിയിൽ ലൈക്കാപീൻ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.
ശ്വാസകോശ ക്യാൻസർ തടയാൻ ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. ക്യാരറ്റിൽ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൽ, ബീറ്റ ക്രിപ്റ്റോ സാന്തിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത്തരം ആന്റി ഓക്സിഡന്റുകൾ ശ്വാസകോശ ക്യാൻസറിൽ നിന്നും രക്ഷനേടാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Post Your Comments