ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയിലേക്ക് വരുന്നതിന് മുമ്പ് രാമക്ഷേത്രം സന്ദര്‍ശിച്ചേക്കുമെന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി. രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേളയില്‍ രാമക്ഷേത്രം സന്ദര്‍ശിക്കുന്നത്. ഇത് ദൈവത്തെ വഞ്ചിക്കുന്നതിനു തുല്യമാണെന്ന് സ്മൃതി പറഞ്ഞു.
Read Also: എല്ലാത്തിനും മുകളില്‍ ഈശ്വരന്റെ തീരുമാനം, ഒന്നിനെ കുറിച്ചും ആകുലപ്പെടുന്നില്ല: സുരേഷ് ഗോപി
‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസിന്റെ രാജകുമാരന്‍ നിരസിച്ചിരുന്നു. എന്നാലിപ്പോള്‍ വോട്ട് കിട്ടാന്‍ വേണ്ടിയാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്. അമേഠിയുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നാണ് രാഹുല്‍ പറയുന്നത്, എന്നാല്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ വയനാട് തന്റെ വീട് ആണെന്നും അവകാശപ്പെടുന്നു’, സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.
Post Your Comments