കൊച്ചി: മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും മലയാളി യുവതിയുമടക്കം അഞ്ചുപേരെ പോലീസ് പിടികൂടിയ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. ലക്ഷദ്വീപ് കല്‍പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്‍ (24), നവാല്‍ റഹ്മാന്‍ (23), സി.പി. സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയന്‍ (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എ.സി.പി.ക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്.
ഇവരില്‍ നിന്നും 0.34 ഗ്രാം എം.ഡി.എം.എ.യും 155 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്ത്യൻ അസ്സോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ). പാലാ പിതാവ് നാർക്കോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ മതേതരർ അദ്ദേഹത്തെ കുരിശിലേറ്റി എന്നും കാസ പറയുന്നു.
കാസയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
അടുത്ത സോനു അഗസ്റ്റിൻ നിങ്ങളുടെ മകൾ ആകാതിരിക്കട്ടെ .
MDMA-യും കഞ്ചാവുമായി ലോഡ്ജിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട യുവതി യുവാക്കളുടെ ചിത്രമാണ്ഇതോടൊപ്പം ഉള്ളത്.
ഇതിൽ തൃശ്ശൂർ സ്വദേശിയായ അൽത്താഫ് ഒഴികെയുള്ള 3 യുവാക്കൾ ലക്ഷ ദ്വീപ് സ്വദേശികളാണ് ,
ചേർത്തല എഴുപുന്ന സ്വദേശിയായ സോനു അഗസ്റ്റിൻ എന്ന പെൺകുട്ടി നല്ല ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ളതും പഠനത്തിൽ മികവ് കാട്ടിയിരുന്നതുമായ ഒരു പെൺകുട്ടിയാണ്. ഇവൾ തൃശ്ശൂർ സ്വദേശിയായ അൽത്താഫിന്റെ വലയിൽ വീണാണ് ഈ സംഘത്തിൽ എത്തപ്പെട്ടത്.
മദ്യവും ലോട്ടറിയും കൊണ്ട് ചിലവ് കഴിയുന്ന സംസ്ഥാനത്തിൽ ഒരിക്കലും നടക്കാത്ത മദ്യനിരോധനത്തിനു വേണ്ടി തെരുവിലിറങ്ങാൻ മരക്കഴുതകൾ ഉണ്ട് , പക്ഷേ നമ്മുടെ യുവതി യുവാക്കളെ ലഹരിക്ക് അടിമയാക്കി കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉപയോഗം ഇല്ലാതാക്കി അവരെ തകർക്കുന്ന മയക്കുമരുന്നിനെതിരെ ശബ്ദിക്കുവാൻ ഇവിടെ ഒരുത്തനും ഇല്ല.
ആരെങ്കിലും ഒരാൾ ശബ്ദിക്കുവാൻ തയ്യാറായാൽ അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യുവാൻ ഈ മദ്യനിരോധന പ്രസ്ഥാനക്കാർ മുന്നോട്ടു വരുന്നതായും കാണുന്നില്ല ….. അപ്പോഴും തലയിൽ വെളിച്ചം കയറാത്ത ക്രിസ്ത്യൻ മരമൊണ്ണകൾ കപട മതേതരത്വത്തിന്റെ പേരിൽ സത്യം വിളിച്ചു പറയുന്നവരെ ക്രൂശിക്കുവാൻ മുന്നിൽ നിൽക്കും
ഒന്നേ പറയാനുള്ളൂ ഇനിയും ഇതുപോലെ പിടിക്കപ്പെടാനുള്ള സോനുമാർ നിന്റെയൊക്കെ പെൺമക്കൾ ആകാതിരിക്കട്ടെ !
Post Your Comments