ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തെ പരിഹസിച്ച് ക്രിസ്തുവിനേയും ക്രിസ്ത്യാനികളേയും അവഹേളിച്ച് അസീസ് കുന്നപ്പള്ളി പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ വൈദികർ പരാതി നൽകണമെന്ന് ജോർലി പാലാക്കാരി. യേശുക്രിസ്തുവിനെ ആക്ഷേപിച്ച് പോസ്റ്റിട്ടയാൾക്കെതിരെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നല്കാനുള്ള നട്ടെല്ല് വൈദികർ കാണിക്കണമെന്നാണ് പോസ്റ്റ്.
ജോർലി പാലാക്കാരിയുടെ പോസ്റ്റ് പൂർണ്ണ രൂപം,
മണിപ്പൂരിന് വേണ്ടി മെഴുകുതിരി കത്തിച്ച കത്തനാരും കത്തോലിക്കാ ഗ്രൂപ്പുകളിൽ കൂട്ടപ്രാർത്ഥന നടത്തിയ കുഞ്ഞാടുകളുടെയും ശ്രദ്ധയ്ക്ക് നിങ്ങൾക്ക് നട്ടെല്ല് ഉറപ്പുണ്ടെങ്കിൽ ഈ പോസ്റ്റ് ഇട്ടതിനെതിരെ നിങ്ങളുടെ സമീപമുള്ള ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാൻ ധൈര്യം കാണിക്കണം. CASA മാത്രമല്ല ഇവിടുത്തെ വൈദികർക്കും യേശുക്രിസ്തുവിനെ ആക്ഷേപിക്കുന്നത് കാണുമ്പോൾ പ്രതികരണശേഷി ഉണ്ടാകും എന്ന് തെളിയിക്കണം.
മണിപ്പൂരിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിനായി പ്രത്യേക പ്രാർത്ഥനകൾ കേരളത്തിലെ ക്രൈസ്തവസമൂഹം വൈദികരുടെ നേതൃത്വത്തിൽ നടത്തിയത് വാർത്തയായിരുന്നു. എന്നാൽ ഇത്തരത്തിലൊരു വിഭാഗത്തെ തേജോവധം ചെയ്യുമ്പോൾ മൗനത്തിലാകാൻ പാടില്ല.
സുരേഷ് ഗോപിയുടെ ചിത്രം എഡിറ്റ് ചെയ്ത് യേശുവിന്റെ രൂപത്തിൽ ആക്കിയാണ് അസീസ് കുന്നപ്പള്ളിയുടെ പോസ്റ്റ്. ‘കേന്ദ്രത്തിൽ വാഴുന്ന താടിപ്പിതാവിനും ഈ പുത്രനും പിന്നെ പരിശിദ്ധ മാവിനും സ്തുതി ആയിരിക്കട്ടേ. ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണക്ക് വിശ്വാസികൾ ഇനി ഈ ചിത്രം ഉപയോഗിക്കാനും’ പോസ്റ്റിൽ അസീസ് പറയുന്നു. പോസ്റ്റ് വിവാദമായതോടെ ഈ പോസ്റ്റ് അസീസ് നീക്കം ചെയ്യുകയും ചെയ്തു.
Post Your Comments