കൊൽക്കത്ത: ജാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാർ കള്ളപ്പണക്കേസില്‍ കൊല്‍ക്കത്ത പോലീസിന്റെ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്, ഹൗറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി എം.എല്‍.എമാര്‍ എത്തിയ വാഹനം പോലീസ് പിടികൂടിയത്.
എം.എല്‍.എമാരുടെ പക്കല്‍ നിന്നും നിരവധി നോട്ടു കെട്ടുകള്‍ കണ്ടെടുത്തതായും പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി നോട്ടെണ്ണല്‍ മെഷീന്‍ വേണ്ടി വന്നതായും ഹൗറ റൂറല്‍ എസ്.പി സ്വാതി ഭംഗലിയ വ്യക്തമാക്കി. പൂര്‍ണ്ണമായ കണക്കെടുപ്പിന് ശേഷം മാത്രമേ എം.എല്‍.എമാരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വ്യക്തമാക്കാനാകൂ എന്നും എസ്.പി കൂട്ടിച്ചേർത്തു.
വിവാഹ വാർഷിക ആഘോഷത്തിനിടെ യുവതി ‘കടലിൽ വീണു’ തിരച്ചിലിനൊടുവിൽ പൊങ്ങിയത് കാമുകനൊപ്പം
അതേസമയം, അദ്ധ്യാപക നിയമന തട്ടിപ്പിൽ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റിനെ തുടര്‍ന്ന്, വിവിധ ഇടങ്ങളില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അർപ്പിത മുഖർജിയുടെ ഫ്ലാറ്റുകളിൽ നിന്ന് 50 കോടിയിലധികം രൂപയും, കിലോ കണക്കിന് സ്വർണ്ണവും, മറ്റ് രേഖകളും ഇ.ഡി പിടിച്ചെടുത്തു.
എന്നാൽ, അന്വേഷണ ഏജന്‍സി തിരഞ്ഞെടുത്ത ചിലരെ മാത്രം പിന്തുടരുകയാണോ എന്ന ചോദ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കാറില്‍ നിന്നും കൊൽക്കത്ത പോലീസ് വന്‍തുക പിടികൂടി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
Post Your Comments