ബെർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. സ്വര്‍ണവും വെള്ളിയും മലയാളി താരങ്ങള്‍ സ്വന്തമാക്കി. എറണാകുളം സ്വദേശിയായ എല്‍ദോസ് പോളിനാണ് സ്വര്‍ണ നേട്ടം. 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഇതാദ്യമായാണ് ഒരു മലയാളി വ്യക്തിഗത സ്വര്‍ണം നേടുന്നത്.
കോഴിക്കോട് സ്വദേശിയായ അബ്ദുള്ള അബൂബക്കറാണ് ഫൈനലില്‍ രണ്ടാമതെത്തി വെള്ളി മെഡൽ നേടിയത്. ഫൈനല്‍ പോരാട്ടത്തില്‍ 17.01 മീറ്റര്‍ ചാടിയാണ് അബ്ദുള്ള വെള്ളി മെഡല്‍ ഉറപ്പിച്ചത്. എല്‍ദോസ് പോള്‍ നേരത്തെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ യോഗ്യത നേടി ചരിത്രത്തിലിടം പിടിച്ചിരുന്നു.
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 147 കേസുകൾ
ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ ആറാമതായിരുന്ന എല്‍ദോസ് 16.68 മീറ്റര്‍ ചാടി, 12ാം സ്ഥാനക്കാരനായാണ് ഫൈനലിലെത്തിയത്. ഈ വര്‍ഷമാദ്യം നടന്ന ഫെഡറേഷന്‍ കപ്പില്‍ എല്‍ദോസ് 16.99 മീറ്റര്‍ താണ്ടി സ്വര്‍ണം നേടിയിരുന്നു.
Post Your Comments