
കോഴിക്കോട്: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസിൽ പരാതി നൽകി. അമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആറ് മാസം മുൻപാണ് ഭാഗ്യവും അനന്തുവും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയെന്ന വീട്ടുകാരുടെ പരാതിയിൽ അറസ്റ്റിലായിരുന്നു. അന്ന് ഭാഗ്യ പ്രായപൂർത്തിയായിരുന്നില്ല. അതിനാൽ പോക്സോ കേസിലായിരുന്നു അനന്തുവിനെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയായ ദിവസം വിവാഹം കഴിച്ച് കേസ് ഒത്ത് തീർപ്പിലെത്തുകയായിരുന്നു. അനന്തുവിന്റെ അമ്മ ഭാഗ്യയെ കേസിന്റെ കാര്യം പറഞ്ഞ് ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ഭാഗ്യയുടെ ബന്ധുക്കൾ ആരോപിച്ചു.
Post Your Comments