സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ച ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ട് ആണ്. ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ രൺവീറിനെ അനുകൂലിച്ചു കൊണ്ട് ഒരുവിഭാഗവും പ്രതികൂലിച്ച് കൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തി. ഒടുവിൽ താരത്തിനെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ രൺവീറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി വിദ്യാ ബാലൻ.
രൺവീറിന്റെ ഫോട്ടോഷൂട്ടിൽ എന്താണ് പ്രശ്നം എന്നും ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആസ്വദിക്കുകയല്ലേ നമ്മൾ ചെയ്യേണ്ടതെന്നും വിദ്യാ ബാലൻ ചോദിക്കുന്നു. മറാഠി ചലച്ചിത്ര പുരസ്കാര ചടങ്ങിനിടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിദ്യ.
‘ആ ഫോട്ടോഷൂട്ടിൽ ഒരുപ്രശ്നവും ഞാൻ കാണുന്നില്ല. ഒരുപക്ഷേ എഫ്‌ഐആർ ഫയൽ ചെയ്ത ആളുകൾക്ക് കാര്യമായ ജോലിയൊന്നുമുണ്ടാകില്ല. അതുകൊണ്ടാണ് ഈ കാര്യങ്ങളിൽ സമയം കളയുന്നത്. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെന്തെങ്കിലും കാര്യം ചെയ്താൽ മതി. ഫോട്ടോകൾ കണ്ട് ആർക്കെങ്കിലും വിഷമം തോന്നിയാൽ അവരത് നോക്കാതിരുന്നാൽ പോരെ’- വിദ്യാ ബാലൻ ചോദിച്ചു.
കഴിഞ്ഞ ദിവസം രൺവീറിനെ പിന്തുണച്ച് കൊണ്ട് കശ്മീർ ഫയൽ സംവിധായകൻ വിവേക് അഗ്‌നിഹോത്രിയും രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് എഫ്‌ഐആറിൽ എഴുതിയിരിക്കുന്നത്, ഇത് വളരെ മണ്ടത്തരമായ എഫ്‌ഐആർ ആണെന്നും വിവേക് അഗ്‌നിഹോത്രി പറഞ്ഞു.
Post Your Comments