CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

‘ബ്രഹ്മാസ്ത്ര ഭാഗം 2 ദേവ്’ : നായകനാകുക ഹൃത്വിക് റോഷനോ രൺവീർ സിങ്ങോ?

മുംബൈ: അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയ്, നാഗാർജുന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബ്രഹ്മാസ്ത്ര 1 ശിവ’ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തി. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ബ്രഹ്മാസ്ത്ര ട്രൈലോജിയിലെ ആദ്യ ചിത്രമാണ് ഭാഗം 1 ശിവ എന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ അണിയറ പ്രവർത്തകർ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ആസ്ട്രവേഴ്‌സ് പ്രപഞ്ചത്തിലെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് ‘ബ്രഹ്മാസ്ത്ര ഭാഗം 2 ദേവ്’ എന്നാണ്.

നിക്ഷേപകർക്ക് ആശ്വാസം, ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

അതേസമയം, രണ്ടാം ഭാഗത്തിൽ ദേവ് ആരാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും രൺവീർ സിങ്ങിനെയും ഹൃത്വിക് റോഷനെയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സമീപിച്ചതായാണ് അഭ്യൂഹം. ‘ബ്രഹ്മാസ്ത്ര ഭാഗം 1 ശിവ’ സംവിധാനം ചെയ്തത്, യേ ജവാനി ഹേ ദീവാനി, വേക്ക് അപ്പ് സിദ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അയൻ മുഖർജിയാണ്.

350 കോടിയിലധികം ബജറ്റിൽ നിർമ്മിച്ച ‘ബ്രഹ്മാസ്ത്ര ഭാഗം 1 ശിവ’ ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും വലിയ ബോളിവുഡ് ചിത്രങ്ങളിലൊന്നാണ്. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button