CinemaLatest NewsIndiaBollywoodNewsEntertainment

‘എല്ലാം അഭിനയം! ആ ബന്ധവും അസ്തമിക്കുന്നു?’: സങ്കടത്തോടെ ആരാധകർ

ബോളിവുഡിന്റെ സൂപ്പർ താര ദമ്പതികളാണ് ദീപിക പദുക്കോണും രൺവീർ സിങും. അടുത്തിടെ ഒരു അവാർഡ് ചടങ്ങിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരെയും പാപ്പരാസികൾ എപ്പോഴും പിന്തുടരാറുണ്ട്. ഇപ്പോൾ ഇരുവരും വേർപിരിയാൻ തുടങ്ങുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇവരുടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പാപ്പരാസികൾ പറയുന്നത്. സ്വയംപ്രഖ്യാപിത ചലച്ചിത്രം നിരൂപകനായ വിദേശ സെൻസർ ബോർഡ് അംഗമായ ഉമൈർ സിന്ധുവാണ് രൺവീർ സിങും ദീപിക പദുകോണും തമ്മിൽ ഉള്ള എല്ലാം ശരിയല്ല എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ട്വീറ്റ് നിമിഷ നേരംകൊണ്ട് വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ദീപിക പദുക്കോണിനെ അസ്വസ്ഥത കാരണം മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് രൺവീറുമായി പ്രശ്നമുണ്ടെന്ന റിപ്പോർട്ടുകൾക്ക് ആരാധകർക്കിടയിൽ സ്വീകാര്യത കിട്ടിയത്. ഇരുവരും തമ്മിലുള്ള പ്രണയവും ബഹുമാനവും ഒക്കെ വളരെയധികം ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും തന്റെ വിജയത്തിന് പിന്നിൽ ഭാര്യയുടെ കരങ്ങൾ ഉണ്ടായെന്ന് രൺവീർ തുറന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ദേവികയും അത്തരത്തിലുള്ള പരാമർശവുമായി രംഗത്ത് എത്താറുണ്ടായിരുന്നു. ഇതെല്ലാം അഭിനയമാണെന്നാണ് പാപപ്പരാസികൾ പറയുന്നത്.

അതേസമയം, ബോളിവുഡ് കോളങ്ങളിൽ വലിയതോതിൽ വിമർശനം നേടിയിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ദീപിക പദുക്കോൺ. രൺവീർ സിംഗ് അടുത്തകാലത്ത് നടത്തിയ ഫോട്ടോഷൂട്ട് പേരിലായിരുന്നു വലിയ തോതിലുള്ള വിമർശനങ്ങൾക്ക് ഇരയായത്. ബ്രെക്ക് അപ് വാർത്തകളെ സംബന്ധിച്ച് ഇരുവരും പ്രഖ്യാപനമോ പ്രതികരണമോ ഇതുവരെ നടത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button